തൊഴിൽ വാർത്തകൾ അറിയാൻ Join Now

ടൂറിസം വകുപ്പില്‍ പുതിയ റിക്രൂട്ട്‌മെന്റ്; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; അപേക്ഷ നവംബര്‍ 8 വരെ

www.keralatourism.org recruitment application form,www.keralatourism.org recruitment,ഇന്നത്തെ ജോലി ഒഴിവുകള് 2024

www.keralatourism.org recruitment application form

കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആലുവ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്ക് കുക്കിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 8ന് വൈകുന്നേരം 5 മണിവരെ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

കേരള വിനോദസഞ്ചാര വകുപ്പിന് കീഴില്‍ ആലുവ ഗവണ്‍മെന്റ് ഹൗസില്‍ കുക്ക്. ആകെ 1 ഒഴിവാണുള്ളത്. 

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 2024 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

യോഗ്യത

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. 

കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയില്‍ നിന്നോ ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. 

അല്ലെങ്കില്‍ 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ. 

2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 ര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ശമ്പളം

ജോലി ലഭിച്ചാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ 675 രൂപ ലഭിക്കും. അതത് സമയത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതില്‍ മാറ്റമുണ്ടാകാം. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി https://www.keralatourism.org/recruitment എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Eranakulam- 682011 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. 

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 8. 

അപേക്ഷ: വിജ്ഞാപനം:click 

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain