കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ആലുവ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്ക് കുക്കിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 8ന് വൈകുന്നേരം 5 മണിവരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള വിനോദസഞ്ചാര വകുപ്പിന് കീഴില്‍ ആലുവ ഗവണ്‍മെന്റ് ഹൗസില്‍ കുക്ക്. ആകെ 1 ഒഴിവാണുള്ളത്.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 2024 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയില്‍ നിന്നോ ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 ര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
ജോലി ലഭിച്ചാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ 675 രൂപ ലഭിക്കും. അതത് സമയത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇതില്‍ മാറ്റമുണ്ടാകാം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി https://www.keralatourism.org/recruitment എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Eranakulam- 682011 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 8.