മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ (എം.എസ്.സി.ബി) മുംബൈയില്‍ ജോലി. എം.എസ്.സി.ബിയിലേക്ക് ട്രെയിനി ജൂനിയര്‍ ഓഫീസര്‍ & ട്രെയിനി അസോസിയേറ്റ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെ 75 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 8 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ (എം.എസ്.സി.ബി)യില്‍ ട്രെയിനി ജൂനിയര്‍ ഓഫീസര്‍ & ട്രെയിനി അസോസിയേറ്റ് നിയമനങ്ങള്‍. ആകെ 75 ഒഴിവുകള്‍.
•ട്രെയിനി ജൂനിയര്‍ ഓഫീസര്‍ = 25 ഒഴിവ്
•ട്രെയിനി അസോസിയേറ്റ്= 50 ഒഴിവ്.
അടിസ്ഥാന യോഗ്യത
ട്രെയിനി ജൂനിയര്‍ ഓഫീസര്‍
പത്താം ക്ലാസ് വിജയം.
ട്രെയിനി അസോസിയേറ്റ്
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വിശദമായ യോഗ്യത വിവരങ്ങള്‍ താഴെ വെബ്‌സൈറ്റിലുണ്ട്.
പ്രായപരിധി
ട്രെയിനി ജൂനിയര്‍ ഓഫീസര്‍
23 മുതല്‍ 32 വയസ് വരെ.
ട്രെയിനി അസോസിയേറ്റ്
21 മുതല്‍ 38 വയസ് വരെ. (പ്രായം 31-08-2024 അടിസ്ഥാനമാക്കി കണക്കാക്കും. )
അപേക്ഷ ഫീസ്
ട്രെയിനി ജൂനിയര്‍ ഓഫീസര്‍ = 1770 രൂപ.
ട്രെയിനി അസോസിയേറ്റ്
1180 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് എം.എസ്.സി.ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ഓണ്‍ലൈന്‍ അപേക്ഷയുടെയും, ഫീസ് അടയ്ക്കുന്നതിന്റെ അവസാന തീയതി നവംബര്‍ 8 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Trainee Recruitment in MSc Bank 75 vacancies Opportunity for 10th Class and Degree Qualified Candidates"