പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആഗ്രയിലെയും വാരണാസിയിലെയും ആര്‍.ഡി.എസ്.എസ് സ്മാര്‍ട്ട് മീറ്റര്‍ പ്രോജക്റ്റുകളില്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (പി.എം.സി) സേവനങ്ങളുടെ തസ്തികയിലേക്ക് നിശ്ചിത കാലയളവ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ടീം ലീഡര്‍, സ്മാര്‍ട്ട് മീറ്റര്‍ വിദഗ്ധന്‍, സിസ്റ്റം ഇന്റഗ്രേഷന്‍ , MDMS, HES , ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയയിടങ്ങളിലാണ് നിയമനം.
അപേക്ഷ: നവംബര്‍ 7നകം നിശ്ചിത ഫോര്‍മാറ്റില്‍ മെയില്‍ ചെയ്യണം. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ഐ.ടി യോഗ്യതയും വൈദ്യുതി വിതരണ മേഖലയില്‍ പരിചയവും ഉണ്ടായിരിക്കണം.
ടീം ലീഡര്‍ : എന്‍ജിനീയറിങ്, എം.ബി.എ ബിരുദം.
പരിചയം: പവര്‍ ഡിസ്ട്രിബ്യൂഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നോളജി ഇംപ്ലിമെന്റേഷന്‍, ബില്ലിങിനും സി.ആര്‍.എമ്മിനുമുള്ള ഐ.സി.ടി സംവിധാനങ്ങള്‍ എന്നിവയില്‍ 10 വര്‍ഷത്തെ പരിചയം. സ്മാര്‍ട്ട് മീറ്റര്‍ വിദഗ്ധന്‍: എന്‍ജിനീയറിങ്ങില്‍ ബിരുദം.
പരിചയം: വൈദ്യുതി വിതരണ മേഖലയില്‍ 7 വര്‍ഷം.(പ്രത്യേകിച്ച് DDUGJY, IPDS, സ്മാര്‍ട്ട് മീറ്ററിങ് തുടങ്ങിയ മീറ്ററിങ് പ്രോജക്റ്റുകളില്‍).
സിസ്റ്റം ഇന്റഗ്രേഷന്‍: എന്‍ജിനീയറിങ്, ഐടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം.
പരിചയം: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഐ.ടി/ഒ.ടി പദ്ധതികളുടെ മേല്‍നോട്ടത്തിലോ നടപ്പിലാക്കുന്നതിലോ 7 വര്‍ഷത്തെ പരിചയം.
MDMS വിദഗ്ധന്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. പരിചയം: സിസ്റ്റം ആര്‍ക്കിടെക്ചറും ഡിസൈനും ഉള്‍പ്പെടെ MDMS പ്രോജക്ട് മാനേജ്‌മെന്റില്‍ 5 വര്‍ഷം. HES വിദഗ്ധന്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. പരിചയം: പ്രോസസ്സ് ഡിസൈനിലും ആര്‍ക്കിടെക്ചറിലുമായി HES പ്രോജക്റ്റ് മേല്‍നോട്ടത്തില്‍ 5 വര്‍ഷം.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. ക്ലൗഡ് വിന്യാസം, ഐ.ടി സംവിധാനങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ 5 വര്‍ഷം.
സൈബര്‍ സുരക്ഷ: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. സൈബര്‍ സുരക്ഷ, സിസ്റ്റം ഓഡിറ്റുകള്‍, റിസ്‌ക് ലഘൂകരണം എന്നിവയില്‍ 5 വര്‍ഷം.
പൂരിപ്പിച്ച അപേക്ഷയും യോഗ്യതാ രേഖകളും സ്‌കാന്‍ ചെയ്ത് tdp@wapcos.co.in ല്‍ മെയില്‍ ചെയ്യുക."