ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 25 ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള അധ്യാപകർത്തികൾ ചുവടെ നൽകിയ യോഗ്യത മറ്റു വിവരങ്ങളും പ്രായപരിധി വിവരങ്ങളും എല്ലാം വായിച്ചു മനസ്സിലാക്കി നേരിട്ട് ജോലി നേടുക.
യോഗ്യത മറ്റു വിവരങ്ങൾ
എസ്എസ്എൽസി / തത്തുല്യവും പിബിഎക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
▪️പ്രായപരിധി 18-41 വയസ്.
▪️പ്രതിദിന വേതനം 675 രൂപ.
രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 – 2720977