കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (KFON) ലേക്ക് ജോലി നേടാന്‍ അവസരം. ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് നവംബര്‍ 6 വരെ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കെ-ഫോണില്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് ഫിനാന്‍സ് ഓഫീസര്‍ പോസ്റ്റുകളില്‍ കരാര്‍ നിയമനം.
പ്രായപരിധി
ചീഫ് ടെക്‌നോളജി ഓഫീസര്‍ = 30 മുതല്‍ 65 വയസ് വരെ.
ചീഫ് ഫിനാന്‍സ് ഓഫീസര്‍ = 30 മുതല്‍ 50 വയസ് വരെ.
യോഗ്യത
ചീഫ് ടെക്‌നോളജി ഓഫീസര്‍
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം
പിജി/ അല്ലെങ്കില്‍ എം.ബി.എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. മാത്രമല്ല പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ആവശ്യമാണ്.
ചീഫ് ഫിനാന്‍സ് ഓഫീസര്‍
ICAI/ ICWA യുടെ അസോസിയേറ്റ് അല്ലെങ്കില്‍ സഹഅംഗം.
ഫിനാന്‍സില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനം കാണുക. തുടര്‍ന്ന് അതില്‍ നല്‍കിയിരിക്കുന്ന മുറയ്ക്ക് അപേക്ഷ പൂര്‍ത്തിയാക്കുക. നവംബര്‍ 6 വരെയാണ് സമയപരിധി.
Get a job at K-Phone Age limit is up to 65 years Know the qualifications"