തൊഴിൽ വാർത്തകൾ അറിയാൻ Join Now

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്; 55,384 രൂപവരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Cochin shipyard job salaryCochin Shipyard Jobs for freshers,Cochin Shipyard job Vacancy 2024 for freshers,Cochin Shipyard Jobs apply Online


കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറി തസ്തികകളിലായി 20 ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 30 വരെ.

വെബ്‌സൈറ്റ്: www.cochinshipyard.in.

ശമ്പളം: 55,384 രൂപ.

തസ്തികയും യോഗ്യതയും

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍):3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍): 3 വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറി ങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്): 3 വര്‍ഷ ഇലക്ട്രോണിക്‌സ്/

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും. 

അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്): 3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐയും നാഷനല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും 22 വര്‍ഷ പരിചയവും.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍: 60% മാര്‍ക്കോടെ ബി.എ/ബി.എസ്.സി/ ബി.ബി.എ/ബി.സി.എ/ബികോം അല്ലെങ്കില്‍ 60% മാര്‍ക്കോടെ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐ.ടിയില്‍ 3 വര്‍ഷ ഡിപ്ലോമ, 7 വര്‍ഷ പരിചയം.

അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍: പത്താം ക്ലാസ് ജയം, നാഗ്പുരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില്‍നിന്നുള്ള സബ് ഓഫിസേഴ്‌സ് കോഴ്‌സ് ജയം അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ ജയം, 7 വര്‍ഷ പരിചയം.

അക്കൗണ്ടന്റ്: എം.കോം, 7 വര്‍ഷ പരിചയം. അല്ലെങ്കില്‍ ബിരുദം, സി.എ/സി.എം.എ ഇന്റര്‍ ജയം, 5 വര്‍ഷ പരിചയം. പ്രായം : 45 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ട്.

Supervisor Recruitment in Cochin Shipyard Salary up to Rs55384 Apply now"

 

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain