തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ; കെ.എസ്.ആർ.ടി.സി.യിൽ 500 അവസരം"

Kerala KSRTC Conductor job vacancy,KSRTC Bus Driver Job Application Onlinewww.ksrtc.in recruitment 2024,KSRTC Jobs 2024 Driver Conductor kerala

 


ശബരിമല സ്പെഷ്യൽ സർവീസ്/ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി.യിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതനവ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം. 500-ഓളം ഒഴിവുണ്ട്


ഡ്രൈവർ
യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30-ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം. പ്രായം: 25-55
പി.എസ്.സി. 23-8-2012-ൽ പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലുള്ളവർക്ക് മുൻഗണന നൽകും. യോഗ്യരായവരുടെ പട്ടിക തയ്യാറാക്കി ഒഴിവ് കണക്കാക്കി ബദലി അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർ കരാർ ഒപ്പിട്ട് 10,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം



മെക്കാനിക് (ഓട്ടോ/ഇലക്‌ട്രിക്കൽ)
ശമ്പളം: എട്ടുമണിക്കൂർ ജോലിക്ക് 715 രൂപ. യോഗ്യത: ഡീസൽ മെക്കാനിക്, എം.എം.വി., ഓട്ടോ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐ.ടി.ഐ. വിജയിക്കണം. എൽ.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/സർക്കാർ സ്ഥാപനത്തിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പെയ്ഡ്/അൺപെയ്ഡ് അപ്രന്റിസ്ഷിപ്പ് ഒരുവർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും. പ്രായം: അപേക്ഷിക്കാനുള്ള അവസാനതീയതിയിൽ 45 വയസ്സ് കവിയരുത്.
അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ (ഓട്ടോ)
ഒഴിവ്: 25. കരാർ കാലാവധി: ഒരുവർഷം. ശമ്പളം: ദിവസവേതനം 1200 രൂപ. (മാസം പരമാവധി 35,000 രൂപ). യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/മെക്കാനിക്കൽ ഓട്ടോമൊബൈൽ ബി.ടെക്., എൽ.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ
നിർദിഷ്ടമാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് (മാതൃക www.keralartc.com വെബ്സൈറ്റിലുണ്ട്). അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം. അവസാനതീയതി: ഒക്ടോബർ 25 വൈകീട്ട് 5 മണി.

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain