കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി)ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. എന്‍.ടി.പി.സി ഇപ്പോള്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ പുതിയ നിയമനം നടത്തുന്നുണ്ട്. ആകെ 50 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഒക്ടോബര്‍ 28നകം അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
എന്‍.ടി.പി.സിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് നിയമനം. ആകെ 50 ഒഴിവുകള്‍. കമ്പനി ആവശ്യകതകള്‍ അനുസരിച്ച് സ്റ്റേഷനുകള്‍, പ്രോജക്ടുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ എന്‍ടിപിസി ലൊക്കേഷനുകളില്‍ ആയിരിക്കും ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് ജോലി നല്‍കുക.
പ്രായപരിധി
27 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
അംഗീകൃത സ്ഥാനത്തിന് കീഴില്‍ ബി.എസ്.സി (അഗ്രികള്‍ച്ചര്‍). കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
(എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്ക് ആവശ്യമില്ല)
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ കമ്പനി നല്‍കുന്ന താമസ സൗകര്യം അല്ലെങ്കില്‍ എച്ച്.ആര്‍.എ, മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസിക്കാര്‍ക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്. ഫീസ് നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യു.പി.ഐ ആയി നല്‍കാം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ എന്‍.ടി.പി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം. വെബ്‌സൈറ്റ്: https://ntpc.co.in/
Manager Recruitment in NTPC Total 50 vacancies Application by October 28"