കേരളത്തിലെ വിവിധ ജില്ലകളിലായി കുടുംബശ്രീ സിഡിഎസുകളില്‍ അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. എട്ടിടത്തായി ആകെ 21 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓരോ ജില്ലയും അടിസ്ഥാനമാക്കി നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷിക്കാം.
ജില്ലകളും, ഒഴിവും-
തിരുവനന്തപുരം4
കൊല്ലം2,
പത്തനംതിട്ട5.
ആലപ്പുഴ4,
കണ്ണൂര്‍2,
കോഴിക്കോട്2,
വയനാട്1,
കാസര്‍കോട്1
പ്രായപരിധി
20 മുതല്‍ 35 വയസ് വരെ. (നിലവില്‍ സിഡിഎസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വരെയാവാം.
യോഗ്യത
ബി.കോം ബിരുദം. ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അക്കൗണ്ടിങ്ങില്‍ രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഉദ്യോഗാര്‍ഥികള്‍ കുടുംബശ്രീ അയല്‍ക്കൂട്ട വിവിധ തദ്ദേശ അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. നിലവില്‍ മറ്റ് ജില്ലക ളില്‍ സി.ഡി.എസ്. അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നിബന്ധന ബാധകമല്ല. ഇവര്‍ ബന്ധപ്പെട്ട ജില്ലാമിഷന്‍ കോഓഡി നേറ്ററില്‍നിന്ന് ശുപാര്‍ശക്കത്ത് സമര്‍പ്പിക്കേണ്ടതുണ്ട്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ജില്ല മിഷന്‍ ഓഫീസില്‍ നിന്നോ, താഴെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയത്് പൂരിപ്പിച്ച്
അയല്‍ക്കൂട്ട ത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ. എ.ഡി.എസ്. ചെയര്‍പേഴ്‌സന്‍/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍/ സെക്രട്ടറിയുടെ മേലൊപ്പോടെ അതത് ജില്ലാ മിഷന്‍ ഓഫീസിലേയ്ക്ക് നേരിട്ടോ തപാലായോ അയയ്ക്കാം.
അപേക്ഷയൊപ്പം അനുബന്ധ സര്‍ട്ടിഫിക്കറ്റു കളുടെ സ്വയം സാക്ഷ്യപ്പെടുത്തി പകര്‍പ്പും ഡിമാന്‍ഡ് ഡ്രാഫ്റ്റും സമര്‍പ്പിക്കണം. അവസാനതീയതി: ഒക്ടോബര്‍ 25.