തൊഴിൽ വാർത്തകൾ അറിയാൻ Join Now

യൂണിയന്‍ ബാങ്കില്‍ എല്‍.ബി.ഒ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് നവംബര്‍ 13

Union Bank Recruitment 2024 for freshersUnion Bank Recruitment 2024 apply onlineUnion Bank Careers for freshersBank Recruitment 2024 for freshers

Union Bank Recruitment 2024 apply online

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ (എല്‍.ബി.ഒ) റിക്രൂട്ട്‌മെന്റ് നടത്തുന്നു. 1500 ഒഴിവുകളാണുള്ളത്. ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 13ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം
 
•തസ്തിക& ഒഴിവ്
യൂണിയന്‍ ബാങ്കിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 1500 ഒഴിവുകള്‍. 
ആന്ധ്രപ്രദേശ് 200, അസം 50, ഗുജറാത്ത് 200, കര്‍ണാടക 300, കേരളം 100, മഹാരാഷ്ട്ര 50, ഒഡീഷ 100, തമിഴ്‌നാട് 200, തെലങ്കാന 200, പശ്ചിമബംഗാള്‍ 100 എന്നിങ്ങനെയാണ് ഒഴിവുകള്‍

•പ്രായപരിധി
20 മുതല്‍ 30 വയസ് വരെ. പ്രായം ഒക്ടോബര്‍ 1, 2024 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്
•യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം
•അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 850 രൂപ. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡിക്കാര്‍ക്ക് 175 രൂപ
•അപേക്ഷ 
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന യൂണിയന്‍ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 13 ആണ്.

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain