തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഈ അവസരം പാഴാക്കല്ലേ! എല്ലാ ജില്ലകളിലും തൊഴിൽമേളകൾ, 1000+ ഒഴിവുകൾ, പത്തു മുതൽ യോഗ്യതക്കാർക്ക് പങ്കെടുക്കാം

നിയുക്തി 2024 thozhilmela,thozhilmela 2024,career, jobs,


പത്താം ക്ലാസാണ് യോഗ്യത, നല്ലൊരു ജോലി എങ്ങനെ കിട്ടും! ഇനി ഈ ചിന്ത മാറ്റിവച്ചേക്കൂ. അവസരങ്ങൾ ദാ, ഇവിടെയുണ്ട്. ഏതു യോഗ്യതക്കാർക്കും എളുപ്പം ഉദ്യോഗം നേടാൻ അവസരമൊരുക്കി തൊഴിൽമേളകൾ നവംബർ 2 ന് ആരംഭിക്കും. 1000+ ഒഴിവുകളാണുള്ളത്. എല്ലാ ജില്ലക്കാർക്കും അവസരമുണ്ട്.

നിയുക്തി 2024

ആലപ്പുഴ ജില്ലാ എംപ്ലോയബിലിറ്റി സെന്ററും ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജും ചേർന്നു നടത്തുന്ന തൊഴില്‍ മേള ‘നിയുക്തി 2024’ നവംബര്‍ 2ന്. ആയിരത്തിലധികം ഒഴിവുകളുണ്ട്. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, പിജി, നഴ്‌സിങ്, ഹോസ്പിറ്റല്‍ അറ്റൻഡര്‍, കെയര്‍ അസിസ്റ്റന്റ്. 0477–2230624, 83040 57735.

സ്പെക്ട്രം ഫെയർ

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 24 മുതൽ നവംബർ 4 വരെ ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ സ്പെക്ട്രം ജോബ് ഫെയർ നടത്തും. ഐടിഐ, അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ റജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപേക്ഷയും നൽകണം.

തിരുവനന്തപുരത്ത് 2 ന് തൊഴിൽമേള

തിരുവനന്തപുരത്തു കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായ മോഡൽ കരിയർ സെന്റർ, നവംബർ 2 നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഉയർന്ന യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. നവംബർ 1 ന് ഉച്ചയ്ക്ക് 1നു മുൻപ് https://tinyurl.com/ycbhvzt3 എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. www.facebook.com/MCCTVM. 0471–2304577

സ്‌പെക്ട്രം ജോബ് ഫെയര്‍

ഐടിഐക്കാർക്കായി ‘സ്‌പെക്ട്രം ജോബ് ഫെയര്‍’ നവംബര്‍ 2ന് മാളിക്കടവ് ഗവ. ഐടിഐയില്‍. കമ്പനികള്‍ക്കും ഉദ്യോഗാർഥികൾക്കും www.knowledgemission.kerala.gov.in ൽ റജിസ്റ്റർ ചെയ്യാം. സ്‌പോട് റജിസ്‌ട്രേഷനുമുണ്ട്. 9447335182, 8075172624, 9400449790"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain